Latest NewsNewsIndia

പാമ്പിനോട് പ്രതികാരം ചെയ്ത ആളിന്റെ ബോധം പോയി: മൂന്നു മണിക്കൂറിനു ശേഷം ഉണർന്നപ്പോൾ പറഞ്ഞ കഥ കേട്ട് ഞെട്ടി ഡോക്ടർ

ലക്‌നൗ: തന്നെ കടിക്കാൻ വന്ന പാമ്പിനോട് പ്രതികാരം ചെയ്യാൻ പോയ യുവാവിന്റെ ബോധം പോയി. ഉടൻ തന്നെ ആംബുലൻസ് വരുത്തി ആളുകൾ ഇയാളെ ആശുപത്രിയിലെത്തിച്ചു .ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയില്‍ഉള്ള സോൺലാൽ എന്ന കർഷകനാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. അയല്‍ക്കാരാണ് സോനേലാലിന് പാമ്പുകടിയേറ്റെന്ന് ഡോക്ടര്‍മാരോട് പറയുന്നത്. എന്നാൽ ഡോക്ടറുടെ പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ പാമ്പ് കടിച്ച യാതൊരു ലക്ഷണവും കണ്ടെത്താനായില്ല.

തുടർന്ന് ഡോക്ടര്‍മാര്‍ ഇയാളെ നിരീക്ഷണത്തില്‍ വച്ചു.മൂന്നു മണിക്കൂറിനു ശേഷം ബോധം വീണ ഇയാൾ തന്നെ സംഭവം വിശദീകരിച്ചു.കൃഷിസ്ഥലത്ത് നില്‍ക്കുമ്പോഴാണ് പാമ്പ് സോനേലാലിനെ കടിക്കാന്‍ തുനിഞ്ഞത്.. ദേഷ്യം വന്ന സോനേലാല്‍ പാമ്പിനെ പിടിച്ചു തല ചവച്ചരച്ച ശേഷം തുപ്പിക്കളയുകയായിരുന്നു. പാമ്പു കടിക്കാനെത്തിയതിന്റെ പ്രതികാരമായിട്ടാണ് പാമ്പിന്റെ തല കടിച്ചു പറിച്ചത്. അതിനു ശേഷം തനിക്ക് ഒന്നും ഓർമ്മയില്ലെന്നും ഇയാൾ ഡോക്ടറോട് പറഞ്ഞു.

എന്നാൽ പാമ്പിൻ തല ചവച്ചതു കൊണ്ട് പാമ്പിന്റെ വിഷം ഇയാളുടെ ശരീരത്തിലെത്തുകയും ബോധരഹിതനാവുകയുമായിരുന്നു. വാര്‍ത്ത അറിഞ്ഞതിനു ശേഷം നിരവധി ആളുകളാണ് സോനേലാലിനെ കാണാന്‍ ആശുപത്രിയില്‍ എത്തുന്നത്. ഡോക്ടര്‍മാരും ആകെ അമ്പരപ്പിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button