കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലം വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. സ്കൂളിലെ സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു കൂട്ടം അധ്യാപകര്‍ നയിക്കുന്ന ക്ളാസുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാത്തത് സമൂഹത്തിന് ആപത്താണെന്ന് റിപ്പോർട്ടിൽ പറയുന്നു. അടുത്ത അധ്യായന വര്‍ഷം മുതല്‍ സ്കൂളിന്റെ എന്‍ഒസി റദ്ദ് ചെയ്യാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
ഗൗരി നേഘാ കേസില്‍ ആരോപണ വിധേയരായ സിന്ധു, ക്രസന്‍സ് എന്നീ അധ്യാപികമാരെ സസ്പന്റ് ചെയ്ത കാലയളവ് ശമ്ബളത്തോടുള്ള ലീവാക്കിയും കേക്ക് മുറിച്ചും പൂക്കള്‍ നല്‍കിയും സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ ജോണ്‍ തന്നെ മുന്‍കൈയെടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത് അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മൂന്ന് നോട്ടീസ് നല്‍കിയിട്ടും നപടി സ്വീകരിക്കാതെ, സ്കൂളിന് എന്‍ഒസി നല്‍കിയ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ സ്കൂള്‍ മാനേജ്മെന്റ് വെല്ലുവിളിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യാഭ്യാസ വകുപ്പ് നിരന്തരം പീഡിപ്പിച്ചതിനാലും താന്‍ ചികിത്സയിലായതിനാലും തന്നെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാണ് പ്രിന്‍സിപ്പലിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഗവേണിംങ് ബോഡിയുടെ തീരുമാനത്തിനും നിയമോപദേശത്തിനുമായി കാത്തിരിക്കുന്നു എന്നാണ് നപടി സ്വീകരിക്കണ്ട മാനേജര്‍ നല്‍കിയ മറുപടിയെന്നും ഡിഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
read more:ജീവിതം പ്രണയവും പ്രണയം ജീവിതവുമാക്കിയ കളിയച്ഛനെ അറിയാൻ
Post Your Comments