കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിന്റെ എന്‍ഒസി റദ്ദാക്കാന്‍ ശുപാര്‍ശ. എന്‍ഒസി റദ്ദാക്കണമെന്ന കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ശ്രീകലയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണു നടപടി. ഇതു സംബന്ധിച്ച ശുപാര്‍ശ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. വിഷയം വര്‍ഗീയവല്‍ക്കരിച്ച് പിടിച്ച് നില്‍ക്കാനുള്ള കൊല്ലം രൂപതയുടെ നീക്കം പൊളിഞ്ഞതോടെയാണ് സ്കൂള്‍ അടച്ച്‌പൂട്ടലിന്റെ വക്കിലെത്തിയത്.അടുത്ത അധ്യയന വര്‍ഷം എന്‍ഒസി റദ്ദു ചെയ്യണമെന്നാണ് ശ്രീകല ശുപാര്‍ശ നല്‍കിയിരുന്നത്.
സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു കൂട്ടം അദ്ധ്യാപകര്‍ നയിക്കുന്ന ക്ലാസുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാത്തതു സമൂഹത്തിന് ആപത്താണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സസ്പെൻഷനിലായ അധ്യാപകർ തിരികെയെത്തിയപ്പോൾ നടത്തിയ ആഘോഷങ്ങൾ വിവാദമായിരുന്നു. പ്രിന്‍സിപ്പലിനെ മാറ്റി നിര്‍ത്തണമെന്നു വിദ്യഭ്യാസ ഉപഡയറക്ടര്‍ ട്രിനിറ്റി സ്കൂള്‍ മാനേജ്മെന്റിനോടു നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ഡിഡിഇ നല്‍കിയ നോട്ടിസ് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതും വര്‍ഗീയവാദികളെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്നും ആയിരുന്നു മാനേജ്മെന്റ് ഇക്കാര്യത്തില്‍ ആദ്യം സ്വീകരിച്ച നിലപാട്.വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടിസിനു ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി മറുപടി നല്‍കിയതും വിദ്യാഭ്യാസ വകുപ്പിനെ കൂടുതൽ ചൊടിപ്പിച്ചു.
വർഗീയത പറഞ്ഞു മുതലെടുക്കാൻ നോക്കിയതും വിലപ്പോയില്ല.സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു കൂട്ടം അദ്ധ്യാപകര്‍ നയിക്കുന്ന ക്ലാസുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാത്തതു സമൂഹത്തിന് ആപത്താണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments