കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വധിക്കാന്‍ എത്തിയ വാഹനം പോലീസ് തിരിച്ചറിഞ്ഞു. കൊലയാളികള്‍ എത്തിയത് വാടകയ്ക്ക് എടുത്ത രണ്ടു കാറുകളിലാണ് തിരിച്ചറിഞ്ഞത്. പ്രതികളില്‍ ചിലര്‍ സംസ്ഥാനം വിട്ടതായി സംശയം. പോലീസ് റെയ്ഡ് വ്യാപിപ്പിച്ചു.
കഴിഞ്ഞ ദിവസം രണ്ടു സിപിഎം പ്രവർത്തകർ പൊലീസിനു മുൻപിൽ ഹാജരായിരുന്നു. എന്നാല്‍ കൃത്യത്തില്‍ പത്ത് പേരോളം ഉണ്ടെന്നു പ്രതികള്‍ പോലീസില്‍ മൊഴി നല്‍കി. ഈ സാഹചര്യത്തിലാണ് പോലീസ് റെയ്ഡ് വ്യാപിപ്പിച്ചത്.
Post Your Comments