KeralaLatest NewsNews

സ്വകാര്യ ബസ് സമരം ഏറ്റവും ഗുണകരമായത് പോക്കറ്റടി സംഘത്തിന്

കാസര്‍കോട്: സ്വകാര്യ ബസ് സമരം ഏറ്റവും ഗുണകരമായത് പോക്കറ്റടി സംഘത്തിന്. സ്വകാര്യ ബസ് പണിമുടക്കിനെത്തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസുകളില്‍ തിരക്ക് വര്‍ദ്ധിച്ചതോടെ ഇത് മുതലെടുത്ത് പോക്കറ്റടി സംഘം. തിരക്കുള്ള ബസുകളില്‍ കയറി പോക്കറ്റടിച്ച്‌ രക്ഷപ്പെടുകയാണ് സംഘം ചെയ്യുന്നത്. കുമ്പളയില്‍ നിന്നു മംഗളൂരുവിലേക്കുള്ള ബസില്‍ വെച്ചാണ് സംഭവം. 3,000 രൂപ, എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. ടിക്കറ്റെടുക്കാന്‍ പഴ്സ് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.

സംഭവം സംബന്ധിച്ച്‌ കുമ്പള പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചതോടെ കെ എസ് ആര്‍ ടി സി ബസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കിനിടയില്‍ പലരും പഴ്സുകളും മറ്റും ഉണ്ടോയെന്ന് ശ്രദ്ധിക്കാനും മറക്കുന്നതാണ് കവര്‍ച്ചക്കാരെ രക്ഷപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം കുമ്പള നാരായണമംഗലത്തെ ടി.ടി. ജനാര്‍ദനന്റെ പണവും തിരിച്ചറിയല്‍ രേഖകളും ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെട്ടിരുന്നു. കുത്തിനിറച്ചുകൊണ്ടാണ് ബസുകളിലെ യാത്ര. ഇത് കവര്‍ച്ചാ സംഘത്തിന് ഗുണകരമാവുകയാണ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button