Latest NewsKeralaNews

മകനെ ഡോക്ടറെ കാണിക്കാന്‍ ആശുപത്രിയിലെത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പന്തളം: പന്തളത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി യുവതി മരിച്ചു. മാന്തുക സ്വദേശി സജയകുമാറിന്റെ ഭാര്യ ശ്രീകല (35) ആണ് മരിച്ചത്. പന്തളത്തെ ചിത്ര ആശുപത്രിയില്‍ രാവിലെ 11 ഓടെയായിരുന്നു സംഭവം. മകന്റെ ചികിത്സയ്ക്കായി ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തിയ യുവതിയാണ് കെട്ടിടത്തിന്റെ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചത്.

ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. മൃതദേഹം ചിത്ര ആശുപത്രിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നാം നിലയില്‍ എത്തിയ യുവതി ആശുപത്രിയുടെ നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. മകനെ ഡോക്ടറെ കാണിച്ച ശേഷം ആശുപത്രിക്ക് പുറത്തേക്ക് പോകുന്നതിനിടെ ഭര്‍ത്താവിനോട് ഇപ്പോള്‍ തിരിച്ചു വരാം എന്ന് പറഞ്ഞ് യുവതി കെട്ടിടത്തിന്റെ മുകളിലേക്ക് പോവുകയായിരുന്നു. പത്തനംതിട്ട പിഎസ്സി ഓഫീസിലെ ജീവനക്കാരിയായിരുന്നു മരിച്ച ശ്രീകല.

read more:കെ. സുധാകരന്റെ നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് തുടരും

shortlink

Related Articles

Post Your Comments

Related Articles


Back to top button