Latest NewsKeralaNews

കെ. സുധാകരന്റെ നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് തുടരും

കണ്ണൂർ: ശുഹൈബിന്‍റെ വധക്കേസിലെ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരൻ നടത്തുന്ന നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് സൂചന. നേരത്തേ, 48 മണിക്കൂർ നിരാഹാര സമരമാണ് പ്രഖ്യാപിച്ചിരുന്നത്. കേസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും യഥാർഥ പ്രതികൾ ഒളിവിലാണെന്നും ചൂണ്ടിക്കാട്ടി സമരം നീട്ടാൻ തീരുമാനിക്കുകയായിരുന്നു.

Read Also: നിലപാട് കടുപ്പിച്ച് സർക്കാർ: ട്രിനിറ്റി സ്‌കൂളിന്റെ എന്‍.ഒ.സി റദ്ദ് ചെയ്‌തേക്കും

വ്യാഴാഴ്ച കണ്ണൂരിലെ കോൺഗ്രസ് ജനപ്രതിനിധികൾ യോഗം ചേർന്നതിന് ശേഷമാകും ബാക്കി നടപടികൾ സ്വീകരിക്കുക. അതേസമയം സിപിഎം നടത്തുന്ന നാടകത്തിൽ പോലീസ് കൂട്ടുനിൽക്കുകയാണെന്നും, കോൺഗ്രസ് അതിന് നിന്നു കൊടുക്കില്ലെന്നും ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button