Latest NewsKeralaNews

യുവനടിയെ അക്രമിച്ച കേസ്; ഈ താരവും മൊഴിമാറ്റി

കൊച്ചി: യുവനടിയെ അക്രമിച്ച കേസില്‍ ഇടവേള ബാബു കൂറ് മാറിയതിന് പിന്നാലെ ബിന്ദു പണിക്കര്‍ മൊഴി മാറ്റി. നേരത്തെ പൊലീസിന് നല്‍കിയ മൊഴിയാണ് ബിന്ദു പണിക്കര്‍ മാറ്റി പറഞ്ഞത്. കേസിലെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് നടക്കുന്നത്. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുകയും മൊഴി മാറ്റിയ ബിന്ദു പണിക്കരെ പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരവും നടത്തി.

അതേസമയം വിസ്താരത്തിനായി ഇന്ന് കുഞ്ചാക്കോ ബോബനും കോടതിയില്‍ ഹാജരായി. കുഞ്ചാക്കോ ബോബന്റെ സാക്ഷിവിസ്താരമാണ് ആദ്യം തുടങ്ങിയത്. നേരത്തെ രണ്ടുതവണ കുഞ്ചാക്കോ ബോബന് സമന്‍സ് അയച്ചെങ്കിലും ഷൂട്ടിംഗ് തിരക്കുമൂലം എത്തിയിരുന്നില്ല. തുടര്‍ന്ന് കോടതി വാറന്റും പുറപ്പെടുവിച്ചിരുന്നു.

അതിനിടെ ദിലീപിന് ഇന്ന് തിരിച്ചടിയായി പള്‍സര്‍ സുനി ജയിലില്‍ നിന്ന് തന്നെ ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായി പരിഗണിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതികളായ പള്‍സര്‍ സുനി, വിഷ്ണു, സനല്‍ എന്നിവര്‍ ജയിലില്‍ നിന്ന് ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍ ഇര ദിലീപാണെന്നും അതിനാല്‍ ഈ കേസ് താന്‍ പ്രതിയായ കേസിനൊപ്പം ഇത് പരിഗണിക്കരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ കേസ് പ്രത്യേകം പരിഗണിക്കാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. നടിയെ ആക്രമിച്ചതിന്റെ തുടര്‍ച്ചയാണ് ജയിലിലെ ഫോണ്‍വിളിയെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി നടപടി. പണത്തിനായി പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന കുറ്റം സുനിലടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയതില്‍ വിചാരണ കോടതിയ്ക്ക് വീഴ്ച പറ്റിയെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.

എന്നാല്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കിയ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. ഇത് വരെ 39 പേരുടെ വിസ്താരമാണ് നടന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button