കൊച്ചി: കപ്പല്‍ശാലയിൽ അപകടം നടന്ന ദിവസം സുരക്ഷാ പരിശോധന നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് നടത്തിയ പരിശോധനയിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. ഗ്യാസ് ഫ്രീ പെര്‍മിറ്റ് നല്‍കിയത് വേണ്ടത്ര പരിശോധന നടത്താതെയാണെന്നാണ് കണ്ടെത്തല്‍.ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. ഷിപ്പിയാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക്ശുപാര്‍ശ ചെയ്യുമെന്നും ഡയറക്ടര്‍ അറിയിച്ചു.
അറ്റകുറ്റപണിക്കായി കൊണ്ടുവന്ന കപ്പലിലായിരുന്നു സ്ഫോടനം നടന്നത്. കപ്പലിലെ വെളള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ അഞ്ചു പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
read more:പി. എൻ. ബിക്കെതിരെ കടുത്ത ആരോപണങ്ങളുമായി നീരവ് മോദി
Post Your Comments