കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുക്കണോ വേണ്ടയോ എന്ന വിഷയത്തിൽ ഇതുവരെയും ഒരു തീരുമാനത്തിൽ എത്താനായിട്ടില്ല. എന്നാൽ ദിലീപിനെ താരസംഘടനയില്‍നിന്ന‌് പുറത്താക്കിയ നടപടി അടുത്ത എക‌്സിക്യുട്ടീവ‌് കമ്മിറ്റിയില്‍ത്തന്നെ മരവിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ഞായറാഴ‌്ച കൊച്ചിയില്‍ ചേര്‍ന്ന അമ്മ വാര്‍ഷിക ജനറല്‍ബോഡിയില്‍ അവതരിപ്പിച്ച സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലാണ‌് ഇക്കാര്യം പരാമര്‍ശിച്ചത‌്.
തിരിച്ചെടുക്കാനുള്ള തീരുമാനം ജനറല്‍ബോഡിയുടെ അജന്‍ഡയില്‍ ഇല്ലായിരുന്നെന്നും പുറമെനിന്ന‌് ഉയര്‍ന്നുവന്നതാണെന്നുമുള്ള വാര്‍ത്തകള്‍ വാസ‌്തവവിരുദ്ധമാണെന്ന‌് ഇത‌് വ്യക്തമാക്കുന്നു. 24ന‌് കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ബോഡിയില്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ‌് ദിലീപിനെ പുറത്താക്കിയ അവയ‌്‌ലബിള്‍ എകസ‌്ക്യുട്ടീവ‌് കമ്മിറ്റിയുടെ തീരുമാനം തൊട്ടടുത്ത കമ്മിറ്റിയില്‍ മരവിപ്പിച്ചതായി പറയുന്നത‌്.
ALSO READ: ദിലീപ് വിഷയം വാര്‍ത്തയാക്കി ലണ്ടനിലെ ഒരു പത്രം
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതിനെ തുടർന്ന് താരസംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന മമ്മൂട്ടിയുടെ വീട്ടില്‍ചേര്‍ന്ന അവയ‌്‌ലബിള്‍ എക‌്സിക്യൂട്ടീവ‌് കമ്മിറ്റി ദിലീപിനെ പ്രാഥമികാംഗത്വത്തില്‍നിന്ന‌് പുറത്താക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആഗസ‌്ത‌് 8ന‌് ചേര്‍ന്ന എക‌്സിക്യൂട്ടീവ‌് കമ്മിറ്റിയില്‍ ഈ തീരുമാനം മരവിപ്പിച്ചിരുന്നുവെന്നാണ‌് ഇപ്പോള്‍ വ്യക്തമാകുന്നത‌്. സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ ആറാംപേജിലാണ‌് ഇതേക്കുറിച്ച‌് പരാമര്‍ശമുള്ളത‌്.
പുറത്താക്കിയ നടപടി ഉടന്‍ മരവിപ്പിച്ചിരുന്നുവെന്നും ജനറല്‍ബോഡി അംഗീകാരം നല്‍കുക മാത്രമായിരുന്നുവെന്നും ഇതോടെ തെളിഞ്ഞു. തിരിച്ചെടുക്കാന്‍ ഏകകണ‌്ഠമായാണ‌് വാര്‍ഷിക ജനറല്‍ബോഡി തീരുമാനിച്ചതെന്നാണ‌് ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ കഴിഞ്ഞദിവസം പറഞ്ഞത‌്.
Post Your Comments