തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ എസ് യുവും യൂത്ത് കോണ്‍ഗ്രസും നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിന്റെ ബാരിക്കേഡ് തകര്‍ത്ത് കയറാന്‍ ശ്രമിച്ചവര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. തുടർന്ന് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കാതിരിക്കാന്‍ പോലീസ് ബാരിക്കേഡ് തീര്‍ത്തിരുന്നു. അടിയേറ്റ് കെഎസ്യു പ്രവര്‍ത്തകര്‍ പ്രതീഷിന്റെ തലപൊട്ടി ചോരയൊലിച്ചു. പ്രതിഷേധക്കാര്‍ ജയരാജന്റെ കോലം കത്തിച്ചു. ഷുഹൈബ് വധക്കേസില്‍ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് 48 മണിക്കൂര്‍ ഉപവാസം നടത്തിയിരുന്നു. കെ സുധാകാരന്റെ ഉപവാസം തുടരുകയാണ്.
Post Your Comments