Latest NewsKeralaNews

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു

Report by IANS

റാഞ്ചി•ഐ.എസ് ബന്ധമാരോപിച്ച് ഝാർഖണ്ഡ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു. 1908 ലെ ക്രിമിനൽ ലോ അമൻഡ്മെന്റ് ആക്ട് പ്രകാരം, ഝാർഖണ്ഡിൽ സജീവമായിരുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ സംസ്ഥാനം നിരോധിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശ പ്രകാരമാണ് നിരോധനമെന്നും പ്രസ്താവന പറയുന്നു.

Read also: സത്യസന്ധതയുമുള്ള ഭരണ കൂടത്തിന് പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ സാധിക്കില്ല: ഇ അബൂബക്കർ

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പകുര്‍ ജില്ലയില്‍ വളരെ സജീവമാണ്‌. കേരളത്തില്‍ രൂപംകൊണ്ട, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ അംഗങ്ങളില്‍ ഐ.എസ് സ്വാധീനം ചെലുത്തുന്നുണ്ട്. ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടനുസരിച്ച് ചില പി.എഫ്.ഐ അംഗങ്ങൾ തെക്കൻ സംസ്ഥാനങ്ങളിൽ നിന്ന് സിറിയയിലേക്ക് പോയിട്ടുണ്ട്. ഇവര്‍ ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുകയാണെന്നും ഝാർഖണ്ഡ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button