KeralaLatest NewsNews

കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും പിന്തുണയുമായി യാക്കോബായ സഭ

കൊച്ചി: കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും പിന്തുണ പ്രഖ്യാപിച്ച് യാക്കോബായ സഭ. ആരാധനാ സ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോള്‍ സിപിഎമ്മോ കോണ്‍ഗ്രസ്സോ ഒപ്പമുണ്ടായിരുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വാസ സ്വാതന്ത്ര്യം ഉറപ്പ് നല്‍കിയതായും യാക്കോബായ സഭ തലവന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ അറിയിച്ചു. കൊച്ചിയില്‍ നടന്ന വിശ്വാസ പ്രഖ്യാപന റാലിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also:ഝാർഖണ്ഡ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു

ഭാരതത്തില്‍ തങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്ക് നല്‍കിയിട്ടുണ്ട്. മുന്‍പ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വേളയിലായിരുന്നു ഉറപ്പ് ലഭിച്ചതെന്നും യാക്കോബായ സുറിയാനി സഭാ തലവന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button