തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസില്‍ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിന്റെ വിടുതല്‍ ഹര്‍ജിയില്‍ വാദം തുടരുന്നു. മൂന്നു രാത്രികളില്‍ ഒരാള്‍ കോണ്‍വെന്റിന്റെ മതില്‍ ചാടി അകത്തു കടക്കുന്നതു കണ്ടെന്ന് ആറാം സാക്ഷിയായ സെക്യൂരിറ്റി ജീവനക്കാരന്‍ ദാസിന്റെ മൊഴിയിലുണ്ടെങ്കിലും സംഭവദിവസം കണ്ടതായി പറഞ്ഞിട്ടില്ല.
തെളിവ് ഹാജരാക്കാന്‍ സി.ബി.ഐ. സമയം ആവശ്യപ്പെട്ടതോടെ കേസ് കൂടുതല്‍ വാദത്തിനായി 24-ലേക്കു മാറ്റി. നാര്‍ക്കോ പരിശോധനാ ഫലത്തില്‍ എഡിറ്റിങ്ങും കൃത്രിമവും നടന്നതായി ഹൈക്കോടതി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതാണെന്നും നാര്‍ക്കോ ഫലം തെളിവായി സ്വീകരിക്കാന്‍ പറ്റില്ലെന്നു സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്നും അഡ്വ. ജോസ് ചൂണ്ടിക്കാട്ടി.
സംഭവദിവസം ഫാ. പൂതൃക്കയില്‍ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് പരിസരത്ത് എത്തിയെന്നതിനു യാതൊരു തെളിവും നിരത്താന്‍ സി.ബി.ഐക്കു കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജെ. ജോസ് വാദിച്ചു. തുടര്‍ന്നാണ് തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച് സി.ബി.ഐ. കോടതി ജഡ്ജി ജെ. നാസര്‍ കേസ് മാറ്റിവച്ചത്.
Post Your Comments