KeralaLatest NewsNews

ആകാശിന്റെ കൊലവിളിയിലെ മൂന്നുപേരിൽ ജീവനോടെയുള്ളത് വൈശാഖ് മാത്രം

തില്ലങ്കേരിയിൽ സിപിഐഎം-ആർഎസ്എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ ആകാശ് തില്ലങ്കേരിയും കൂട്ടരും വിളിച്ച കൊലവിളി ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. പയ്യന്നൂരിലെ സിപിഐഎം പ്രവർത്തകൻ ധനരാജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടയിലാണ് ‘നിന്നുടെ നാളുകൾ എണ്ണപ്പെട്ടു’ എന്ന മുദ്രാവാക്യം ആകാശ് ഉയർത്തുന്നത്.

ഇതിനു ശേഷം ആർ എസ് എസ് പ്രവർത്തകനായ വിനീഷ് കൊല്ലപ്പെട്ടിരുന്നു. പിന്നീട് വിനീഷിനെ വെട്ടിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല” എന്നും വീണ്ടും മുദ്രാവാക്യം മുഴക്കിയിരുന്നു.ഇതിനു ശേഷമാണു ഷുഹൈബ് കൊല്ലപ്പെട്ടത്. കൂടാതെ ആകാശ് വൈശാഖ് എന്ന ആർ എസ് എസ് പ്രവർത്തകന്റെ നേരെയും കൊലവിളി മുദ്രാവാക്യം വിളിച്ചിരുന്നു. ഇയാൾ മാത്രമാണ് ഇപ്പോൾ ജീവനോടെയുള്ളതെന്നാണ് കണ്ണൂരിലെ സംസാരം. കൂടാതെ വത്സൻ തില്ലങ്കേരിക്കെതിരെയും ആകാശ് കൊലവിളി മുദ്രാവാക്യം വിളിച്ചതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button