Latest NewsNewsIndia

ഒരാൾക്ക് ബീഫ് കഴിക്കാം, എന്നാൽ ഇതിന്റെ പേരിൽ ഫെസ്റ്റിവൽ നടത്തുന്നതെന്തിന്? ഉപരാഷ്ട്രപതി

മുംബൈ: ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ബീഫ് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്ത്. ആവശ്യമാണെങ്കിൽ ഒരാൾക്ക് ബീഫ് കഴിക്കാം, എന്നാൽ ഇതിന്റെ പേരിൽ ഫെസ്റ്റിവൽ നടത്തുന്നതെന്തിനെന്ന് അദ്ദേഹം ചോദിക്കുന്നു. ഇതുപോലെയാണ് ചുംബന സമരവും. ചുംബനത്തിന് ആഘോഷമോ മറ്റുള്ളവരുടെ അനുവാദമോ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബീഫ് നിരോധനം സംബന്ധിച്ച് ഉപരാഷ്ട്രപതി പ്രതികരിച്ചത് മുംബൈയിൽ ആർ.എ.പൊഡാർ കോളജിന്റെ വജ്രജൂബിലി ആഘോഷച്ചടങ്ങിലാണ്.

read also: രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് അപലപിച്ച് ഉപരാഷ്ട്രപതി

വെങ്കയ്യ നായിഡു പാർലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സൽ ഗുരുവിനെ ആരാധിക്കുന്നവർക്കെതിരെയും രൂക്ഷവിമർശനമുയര്‍ത്തി. ‘ ചിലർ അയാളുടെ പേരിൽ ഗാനങ്ങൾ ആലപിക്കുകയാണ്. അയാൾ രാജ്യത്തിന്റെ പാർലമെന്റ് തകർക്കാനാണ് ശ്രമിച്ചത്, എ‌ന്താണ് ഇവിടെ നടക്കുന്നത്?’– അദ്ദേഹം ചോദിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button