KeralaLatest NewsNews

പുതിയ നിയമസഭാ മന്ദിരം 25 വയസിന്റെ നിറവിൽ: ആഘോഷം തിങ്കളാഴ്ച ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള നിയമസഭാമന്ദിരത്തിന്റെ രജത ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ മേയ് 22ന് രാവിലെ 10.30ന് നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിർവഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, പട്ടികജാതി, പട്ടിക വർഗ്ഗ പാർലമെന്ററികാര്യ മന്ത്രി കെ.രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പങ്കെടുക്കും. ജനുവരി 9 മുതൽ 15 വരെ നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവം സംബന്ധിച്ച് തയാറാക്കിയ സുവനീറിന്റെ പ്രകാശനവും നിയമസഭാമന്ദിര പരിസരത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഉപരാഷ്ട്രപതി നിർവഹിക്കും.

Read Also: ആരോഗ്യപ്രവർത്തകരെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി

നിയമസഭാങ്കണത്തിൽ അദ്ദേഹം വൃക്ഷത്തൈ നടുകയും ചെയ്യും. ഉച്ചയ്ക്കു ശേഷം സംഘടിപ്പിക്കുന്ന മുൻ നിയമസഭാംഗങ്ങളുടെ കൂട്ടായ്മയിൽ മുൻ മുഖ്യമന്ത്രിമാർ, മുൻ സ്പീക്കർമാർ, അഖിലേന്ത്യാ വെറ്ററൻസ് മീറ്റുകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ മുൻ എം.എൽ.എ എം.ജെ. ജേക്കബ് എന്നിവരെ ആദരിക്കും. തുടർന്ന് വൈകീട്ട് 4 മുതൽ 6 വരെ അൻവർ സാദത്ത്, സ്റ്റീഫൻ ദേവസ്സി എന്നിവർ നയിക്കുന്ന ‘എന്റെ കേരളം – സംഗീത സായാഹ്നം’ പരിപാടിയുമുണ്ട്.

Read Also: ആരോഗ്യപ്രവർത്തകരെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button