തിരുവനന്തപുരം: റെയില്‍വെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയില്‍ മലയാളത്തെ മാത്രം ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. റെയില്‍വെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയില്‍ പ്രാദേശികഭാഷകളില്‍ മലയാളത്തെ മാത്രം ഒഴിവാക്കിയത് മലയാളഭാഷയോടും കേരളത്തിലെ മൂന്നരക്കോടി വരുന്ന ജനങ്ങളോടുമുള്ള കടുത്ത അനീതിയാണ്.
കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവണം. മലയാളം ഒഴിവാക്കുമ്പോള്‍ കേരളത്തില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നതിനിടയാക്കും. റെയില്‍വേയുടെ നടപടി ഒരുതരത്തിലും നീതികരിക്കാനാവില്ല. മലയാളികളുടെ ജോലിസാധ്യത ഇല്ലാതാക്കുന്ന ഈ വിവാദ തീരുമാനം അടിയന്തിരമായി പിന്‍വലിക്കാന്‍ റെയില്‍വെ തയ്യാറാകണം.
Post Your Comments