ബ്രസൽസ്: ഫേസ്ബുക്കിന് കോടതിയുടെ മുന്നറിയിപ്പ്.ഇന്റർനെറ്റ് ഉപയോക്താക്കൾ സന്ദർശിക്കുന്ന വെബ്സൈറ്റുകൾ ട്രാക്കിംഗ് ചെയ്യുന്നതു ഫേസ്ബുക്ക് നിർത്തണമെന്നും ഇല്ലെങ്കിൽ പ്രതിദിനം 2.5 ലക്ഷം യൂറോ അല്ലെങ്കിൽ നൂറു മില്യൺ യൂറോ(ഏകദേശം 800 കോടി രൂപ)പിഴയൊടുക്കേണ്ടി വരുമെന്നും ബെൽജിയത്തിലെ ബ്രസൽസ് കോടതിയാണ് മുന്നറിയിപ്പ് നൽകിയത്.
ബെല്‍ജിയത്തിലെ പ്രൈവസി കമ്മീഷൻ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. രാജ്യത്തെ സ്വകാര്യതാ നിയമങ്ങളുമായി പൊരുത്തപ്പെടുന്നതുവരെ പൗരന്മാരുടെ ഇന്റർനെറ്റ് ഉപയോഗം ട്രാക്ക് ചെയ്യുന്നത് ഫേസ്ബുക്ക് നിർത്തണം. ബെൽജിയൻ പൗരൻമാരെക്കുറിച്ച് നിയമവിരുദ്ധമായി ശേഖരിച്ച വിവരങ്ങൾ ഫേസ്ബുക്ക് നശിപ്പിച്ചുകളയണമെന്നും 84 പേജുള്ള വിധി പ്രസ്താവനയിൽ കോടതി പറയുന്നു. അതേസമയം ബ്രസൽസ് കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ഫേസ്ബുക്ക് അധികൃതർ അറിയിച്ചു.
Post Your Comments