KeralaLatest NewsNews

മന്ത്രി കെ.ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക്‌ പോസ്റ്റ്; പ്രവാസി യുവാവ് വിമാനത്താവളത്തില്‍ അറസ്റ്റില്‍

തിരുവനന്തപുരം•ന്ത്രി ഡോ. കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. കുറ്റിപ്പുറം നടുവട്ടം സ്വദേശിപറമ്പാടന്‍ ഷമീര്‍ (34) ആണ് പിടിയിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതത്.

ഒരു വര്‍ഷം മുന്‍പാണ്‌ മന്ത്രിയുടേതെന്ന രീതിയില്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രം പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ മന്ത്രിയുടെ ഓഫീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫോട്ടോ പ്രചരിപ്പിച്ചയാള്‍ വിദേശത്ത് ആണെന്ന് കണ്ടെത്തി.കഴിഞ്ഞ ദിവസം ഇയാള്‍ നാട്ടില്‍ എത്തിയപ്പോഴാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

തുടര്‍ന്ന് ചോദ്യം ചെയ്യലിനായി തിരുവനന്തപുരം ഹൈടെക് സെല്ലിലേക്ക് കൊണ്ടുവന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button