ഹൈദരബാദ്: കാമുകനുമായി സംസാരിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു. ആന്ധ്രപ്രദേശ് അനന്ദാപൂര്‍ സ്വദേശി ഹനീഷാ ചൗധരിയാണു മരിച്ചത്. ഇവര്‍ എം ബി എ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റല്‍ മുറിയില്‍ ഹനീഷ തൂങ്ങി നില്‍ക്കുന്നതു കണ്ട് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷപെടുത്താനായില്ല. ഹോസ്റ്റല്‍ മുറിയില്‍ നിന്നു പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും പെണ്‍കുട്ടിയോടു സംസാരിച്ചയാളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്നും പോലീസ് അറിയിച്ചു.
Post Your Comments