കൊട്ടിയം: കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. വീട്ടിനുള്ളിൽ ഉറങ്ങി കിടന്ന നാലു മാസം പ്രായമായ കുഞ്ഞിനെ അമ്മയെ ആക്രമിച്ച ശേഷമാണ് തട്ടിക്കൊണ്ടുപോകാന്‍ അജ്ഞാത സ്ത്രീ ശ്രമിച്ചത്. പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത് കണ്ണനല്ലൂര്‍ വടക്കേമുക്കിനടുത്ത് കനാല്‍ റോഡിനു സമീപം സക്കീറിന്റെയും, സുമയ്യയുടെയും സിനാന്‍ എന്ന കുഞ്ഞിനെയാണ്.
read also: മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി നരബലി നല്‍കി
ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം നടന്നത്. അജ്ഞാത സ്ത്രീ ഒറ്റപ്പെട്ട വീടിന്റെ പിന്‍ഭാഗത്ത് തുറന്നുകിടന്ന വാതിലിലൂടെയാണ് വീടിനുള്ളില്‍ പ്രവേശിച്ചത്. കുട്ടി അടുക്കളയില്‍ തറയില്‍ പായയില്‍ കിടന്നുറങ്ങുകയായിരുന്നു . കുഞ്ഞിനെ എടുത്തുകൊണ്ട് പുറത്തേക്കോടിയ സ്ത്രീയെ അമ്മ കടന്നു പിടിച്ചു. ഇതോടെ സ്ത്രീ കുഞ്ഞിനെയും അമ്മയേയും തള്ളിയിട്ട് ഓടുകയായിരുന്നു.
സുമയ്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും സ്ത്രീ കനാല്‍ റോഡിലൂടെ രക്ഷപ്പെട്ടു. ബോധരഹിതയായ സുമയ്യയെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
Post Your Comments