ഹൈദരാബാദ്: മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി നരബലി നടത്തി. സംഭവത്തില്‍ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പലിനു സമീപമാണ് സംഭവം നടന്നത്. അറസ്റ്റിലായത് കാര്‍ ഡ്രൈവറായ രാജശേഖറും ഭാര്യ ശ്രീലതയുമാണ്. നരബലി നടത്തിയത് ഭാര്യയുടെ രോഗം മാറാന്‍ സുഹൃത്ത് നല്‍കിയ ഉപദേശ പ്രകാരമായിരുന്നുവെന്ന് രാജശേഖര്‍ പോലീസിനോട് പറഞ്ഞു .
മൂന്ന് മാസം പ്രായമുള്ള അനാഥ കുഞ്ഞിനെ ഇയാള്‍ തട്ടിക്കൊണ്ടുപോയത് ബോയഗുടക്കു സമീപത്തു നിന്നാണ്. കുഞ്ഞിനെ വീട്ടിലെത്തിച്ച ശേഷം കത്തി ഉപയോഗിച്ച് ശിരസ്സറുത്ത് മാറ്റി ഇയാള്‍ പൂജ നടത്തി .
ശേഷം തല വീടിന്റെ ടെറസിലെ വടക്കു മൂലയില്‍ ഉപേക്ഷിച്ചു .
കുഞ്ഞിന്റെ തല കണ്ട വിവരം പോലീസില്‍ അറിയിച്ചത് പിറ്റേന്ന് പതിവ് പോലെ ജോലിക്ക് പോയ രാജശേഖരിന്റെ മാതാവാണ്. പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ പൂര്‍ണ ചന്ദ്രനുള്ള ദിവസം ബലി നടത്തണമെന്നും അതില്‍ പുലര്‍ച്ചെയുള്ള ആദ്യ സൂര്യ കിരണം പതിച്ചാല്‍ ഉദ്ദേശിച്ച കാര്യം നടക്കുമെന്നാണ് പ്രതി പറഞ്ഞതെന്ന് രചകൊണ്ട പോലീസ് കമ്മീഷണര്‍ മഹേഷ് എം ഭഗവത് പറഞ്ഞു .
Post Your Comments