കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ 30 കോടി വിലമതിക്കുന്ന മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ (എം.ഡി.എം.എ) എന്ന മയക്കുമരുന്നുമായി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന രണ്ട് പേർക്ക് വേണ്ടി ഹാജരായത് അഡ്വ. ബി.എ ആളൂർ. അഞ്ച് കിലോഗ്രാമോളംലഹരിമരുന്നുമായിപാലക്കാട് മണ്ണാർക്കാട് കരിമ്പ സ്വദേശികളായ കൈപ്പുള്ളി വീട്ടിൽ ഫൈസൽ (34), കരിചേരിപടി തട്ടായിൽ വീട്ടിൽ അബ്ദുൾ സലാം (34) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
Read Also: ഷുഹൈബ് വധക്കേസ് ; രണ്ട് സിപിഎം പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
അതേസമയം കേരളത്തിൽ മയക്കുമരുന്നിന്റെ കച്ചവടം നിയന്ത്രിക്കുന്നത് ഒരു നിർമ്മാതാവാണെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. നടിയെ ആക്രമിച്ച കേസിലും ഈ നിർമ്മാതാവിന്റെ പേര് ഉയർന്നുവന്നിരുന്നു. നേരത്തെ കൊച്ചിയിലെ ഡിജെ പാർട്ടികളുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. സർക്കാരിന്റെ സ്വാധീനക്കരുത്തിലാണ് ഇയാൾ രക്ഷപ്പെട്ടത്. എല്ലാ രാഷ്ട്രീയപാർട്ടികളിലും ഉന്നതസ്വാധീനമുള്ള ഇയാളെ അന്വേഷണ ഏജൻസികൾക്ക് തൊടാൻ ഭയവുമാണ്.
Post Your Comments