യു.എ.ഇ: യു.എ.ഈ ഉമ്മ് അല്‍ കൈ്വന്‍ എമിറേറ്റിലെ സിവില്‍ ഡിഫന്‍സ് ഫയര്‍ഫൈറ്റര്‍ ഓള്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു വസ്ത്രശാലയിലാണ് വന്‍ തീപിടുത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് 50ഓളം തൊഴിലാളികളെ ഫാക്ടറിയില്‍ നിന്നും ഒഴിപ്പിച്ചു. ഫാക്ടറിയില്‍ തീപിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എമിറേറ്റ്‌സിലെ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ ഖമിസ് ഇബ്രാഹിം ബല്‍സലിയാണ് സംഭവത്തെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. അപകടത്തില്‍ ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അഗ്‌നിശമന സംഭവസ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഫാക്ടറിയില്‍ വ്യാപകമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
എമിറേറ്റ്‌സ് പോലീസിന്റെ സെന്‍ട്രല്‍ ഓപറേഷന്‍ റൂം, അഗ്‌നിശമന സേനാംഗം, ട്രാഫിക് പോലീസ്, ആംബുലന്‍സുകള്‍, പാരാമെഡിക്കല്‍സ്, റെസ്‌ക്യൂ ടീമുകള്‍ എന്നിവ സംഭവസ്ഥലത്തെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. നന്നായി പരിശീലിപ്പിച്ച അഗ്‌നിശമന പ്രവര്‍ത്തകര്‍ ഭൂരിഭാഗം തീയും അണച്ചെന്നും ഫാക്ടറിയില്‍ ദീ വീണ്ടും ആളിക്കത്താതിരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പാടാക്കിയെന്നും എല്ലാ ഫാക്ടറികളുടെ ഉടമസ്ഥരും സുരക്ഷ, പരിസ്ഥിതി, ആരോഗ്യ നിയമങ്ങള്‍, നിയന്ത്രണങ്ങള്‍ നിരീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫാക്ടറികളില്‍ പുകവലിക്കുന്ന ശീലം ഉറപ്പായും നിര്‍ത്തലാക്കണമെന്നും മാലിന്യങ്ങള്‍ ഫാക്ടറിയില്‍ സുരക്ഷയോടു കൂടി തന്നെ സൂക്ഷിച്ചു വെയ്ക്കണമെന്നും അല്ലാത്ത പക്ഷം ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അപകടകാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments