Latest NewsNewsIndia

പ്രധാനമന്ത്രിയുടെ വാക്ക് കേട്ട് നാട്ടുകാര്‍ ബാങ്കിലിട്ട പണം അദ്ദേഹത്തിന്റെ കൂട്ടുകാര്‍ കൊള്ളയടിക്കുന്നു- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി•നോട്ട് നിരോധിച്ച 2016 നവംബര്‍ എട്ടിന് കൈയ്യിലുള്ള പണമെല്ലാം ബാങ്കില്‍ കൊണ്ടിടാന്‍ മോദി ജനങ്ങളോട് പറഞ്ഞു. ആ പണമെല്ലാം ഇപ്പോള്‍ പ്രധാനമന്ത്രിയുടെ കൂട്ടുകാര്‍ കൊള്ളയടിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാറിലെ ഉന്നതരുടെ സംരക്ഷണമില്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടത്താനാകില്ല. പ്രധാനമന്ത്രി തന്റെ നടപടികളിലൂടെ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തകര്‍ത്തു. ബാങ്കിങ് സംവിധാനത്തെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രിക്ക് എന്താണ് ചെയ്യാനാകുന്നത്?

കുട്ടികള്‍ ബോര്‍ഡ് പരീക്ഷയ്‌ക്ക് തയ്യാറാകണമെന്ന് പറയാന്‍ ഒന്നരമണിക്കൂര്‍ പ്രസംഗിച്ച പ്രധാനമന്ത്രി ഈ വിഷയത്തില്‍ ഒരു വാക്കെങ്കിലും മിണ്ടാന്‍ തയ്യാറാകണമെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി പുറത്തുവന്ന് സംസാരിക്കണം. എന്ത് സംഭവിച്ചുവെന്നും എങ്ങനെ സംസാരിച്ചുവെന്നും അദ്ദേഹം പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ 90 ശതമാനം സാമ്പത്തിക തട്ടിപ്പുകളും നരേന്ദ്ര മോദിയുടെ ഭരണ കാലത്താണ് സംഭവിച്ചതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം, പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും, ശിവസേനയും രംഗത്തെത്തി. രാജ്യം വിട്ട നീരവ് മോദി പ്രധാനമന്ത്രിയുടെ അടുത്ത ആളാണെന്നാണ് കപില്‍ സിബല്‍ ആരോപിച്ചു.

നീരവ് മോദി ബി.ജെ.പിയുടെ പങ്കാളിയാണെന്ന് ശിവസേന ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ നീരവ് ബി.ജെ.പിയെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും ശിവസേന സാമ്നയില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ആരോപിച്ചു. കര്‍ഷകര്‍ നിസാര തുകയുടെ കടത്തിന് ആത്മഹത്യ ചെയ്യേണ്ടി വരുമ്പോഴാണ് ഈ അഴിമതിയെന്നും സേന പറഞ്ഞു.

എന്നാല്‍ അഴിമതിക്ക് ഒത്താശചെയ്ത കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബി.ജെ.പി തിരിച്ചടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button