ആലപ്പുഴ ; നാളെ ഉച്ചവരെ ഹർത്താൽ. ഡിവൈഎഫ്ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് ആലപ്പുഴ നഗരത്തിൽ സിപിഎമ്മും കോൺഗ്രസ്സും നാളെ രാവിലെ ആറു മുതൽ ഉച്ചവരെ ഹർത്താലിന് ആഹ്വാനം ചെയ്തത്.
നഗരത്തിൽ കെ.എസ്.യു സംഘടിപ്പിച്ച സമര കാഹളം പരിപാടിയുടെ ഭാഗമായി നടന്ന പ്രകടനത്തിൽ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടിതോരണങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിനു കാരണം. കെ.എസ്.യുവിന്റെ കൊടിതോരണങ്ങള്‍ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. കല്ലേറിലും പോലീസ് ലാത്തിച്ചാര്‍ജിലും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. നഗരത്തിൽ ഇപ്പോൾ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാൽ കെ.എസ്.യുവിന്റെ സമ്മേളന വേദിക്ക് പുറത്ത് പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.
Read also ;ഷുഹൈബ് വധം ; ആറു പേർ കസ്റ്റഡിയിൽ
Post Your Comments