നേന്ത്രപ്പഴം പേസ്റ്റാക്കി അതിലേക്ക് തേനും ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ക്കുക. 15 മിനിട്ട് ഈ ഫേസ് പാക്ക് മുഖത്തു പുരട്ടിയതിനുശേഷം കഴുകി കളയുക. മുഖത്തെ ചുളിവുകള്‍ മാറ്റി തിളക്കമാര്‍ന്ന ചര്‍മം നല്‍കും. ചുളിവകറ്റുന്നതിന് മാത്രമല്ല ഇതിലൂടെ പല വിധത്തിലുള്ള സൗന്ദര്യസംരക്ഷണ ഉപാധികളാണ്.
നേന്ത്രപ്പഴ പേസ്റ്റില്‍ ഒരു ടീസ്പൂണ്‍ വെണ്ണ ചേര്‍ക്കുക. ഈ മിശ്രിതം 15 മിനിട്ട് മുഖത്ത് പുരട്ടിവെക്കുക. അതിനുശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക. ചര്‍മം മൃദുലവും തിളക്കമുള്ളതുമായി കിട്ടും. മാത്രമല്ല മുഖത്തെ ചുളിവകറ്റുകയും ചെയ്യുന്നു.
read also: മുഖത്തെ കരുവാളിപ്പു മാറാൻ നാരങ്ങനീരും ഉപ്പും ഇങ്ങനെ
നേന്ത്രപ്പഴത്തിന്റെ പേസ്റ്റില്‍ വൈറ്റമിന്‍ ഇ ഗുളിക ചേര്‍ക്കാം. രണ്ടും ചേര്‍ത്ത മിശ്രിതത്തില്‍ ഒരു ടീസ്പൂണ്‍ തേനും എണ്ണയും ചേര്‍ക്കാം. മുഖത്ത് പുരട്ടിയശേഷം 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയുക. ഇത് മുഖത്തെ ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.
നേന്ത്രപ്പഴത്തിന്റെ കൂടെ തൈര് ചേര്‍ത്ത് ഫേസ് പാക്ക് ഉണ്ടാക്കാം. 15 മിനിട്ട് മുഖത്ത് പുരട്ടിയശേഷം കഴുകി കളയാം. വെയിലേറ്റ് കരുവാളിച്ച ചര്‍മം മാറ്റി തരും. സൂര്യപ്രകാശം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ മിശ്രിതം.
Post Your Comments