ചർമ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തിലെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കാനും സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ്. ഇരുമ്പ്, വിറ്റാമിൻ സി, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പന്നമായ ഇവ ചർമ്മസംരക്ഷണത്തിന് പല വിധത്തില്‍ സഹായിക്കുന്നു.
പല വീടുകളിലും ഭക്ഷണത്തില്‍ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. മിതമായ അളവില്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിൻ സി, ബി6, മാംഗനീസ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയെല്ലാം ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ്, കലോറി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഉരുളക്കിഴങ്ങ് അമിതമായി കഴിച്ചാല്‍ വണ്ണം കൂടാന്‍ കാരണമാകും.
ചർമ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തിലെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കാനും സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ്. ഇരുമ്പ്, വിറ്റാമിൻ സി, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പന്നമായ ഇവ ചർമ്മസംരക്ഷണത്തിന് പല വിധത്തില്‍ സഹായിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകളുടെ സഹായത്തോടെ ചർമ്മത്തെ അപകടകരമായ സൂര്യരശ്മികളിൽനിന്നു സംരക്ഷിക്കാനും ഉരുളക്കിഴങ്ങിന് കഴിയും.
ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫേസ് പാക്കുകളും അവയുടെ ഉപയോഗങ്ങളും നോക്കാം…
കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.
കരുവാളിപ്പ് അഥവാ ടാന്‍ മാറാനും ഉരുളക്കിഴങ്ങ് സഹായിക്കും. ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങിന്റെ നീര് എടുത്തശേഷം അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേൻ ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ഈ പാക്ക് ഉപയോഗിക്കുന്നത് ടാന്‍ മാറാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും.
ഉരുളക്കിഴങ്ങ് പകുതി ഉടച്ചതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങിന്റെ നീരിലേയ്ക്ക് ഒരു തക്കാളി പിഴിഞ്ഞത് ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു, കറുത്ത പാടുകൾ എന്നിവ മാറാൻ ഇത് സഹായിക്കും.
Post Your Comments