Latest NewsNewsInternational

ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇസ്ലാമാബാദ് : ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ. പാകിസ്താനിലാണ് സംഭവം. ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷയ്ക്ക് വിധിച്ചത് കസൂര്‍ സ്വദേശിയായ ഇമ്രാന്‍ അലിയെ(24) ആണ്. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കൂടാതെ 32 ലക്ഷം പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

read also: വീണ്ടും ഇന്ത്യയെ നാണം കെടുത്തി കണ്ണില്ലാത്ത ക്രൂരത, ബലാത്സംഗം എതിര്‍ത്ത പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു

ജനുവരി 9നാണ് ഏഴു വയസുകാരിയായ പാക് ബാലികയെ ലാഹോറിലെ കസൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കുട്ടിയെ ജനുവരി അഞ്ചിന് കാണാതായതായി മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഒരാള്‍ക്കൊപ്പം പെണ്‍കുട്ടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ഫൂട്ടേജില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

പ്രതിയെ സംഭവം നടന്ന് തെളിവുകള്‍ കണ്ടെത്തിയിട്ടും പിടികൂടാത്തത് പാകിസ്താനില്‍ വലിയ പ്രതിഷേധത്തിനിടവെച്ചിരുന്നു. ലാഹോറിലെ തെരുവില്‍ സ്വന്തം മകളെ മടിയിലിരുത്തി അവതാരക വാര്‍ത്ത വായിച്ചതുള്‍പ്പടെ നിരവധി പ്രതിഷേധപരിപാടികള്‍ അരങ്ങേറി. പിന്നീടാണ് പാകിസ്താനില്‍ നിരവധി കുട്ടികളെ കൊന്ന പരമ്പര കൊലയാളിയായ ഇമ്രാന്‍ അലിയിലേക്ക് അന്വേഷണം ചെന്നെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button