Latest NewsNewsIndia

വീണ്ടും ഇന്ത്യയെ നാണം കെടുത്തി കണ്ണില്ലാത്ത ക്രൂരത, ബലാത്സംഗം എതിര്‍ത്ത പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു

രാജ്ഗാര: പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് രാജ്യത്ത് ഒരു കുറവുമില്ല. രാജ്യത്തെ നാണക്കേടിലേക്ക് തള്ളിവിടുന്ന വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ബലാത്സംഗം എതിര്‍ത്ത ദലിത് പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുതിയതായി പുറത്തെത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച മധ്യപ്രദേശിലെ സുസ്ഥാനിയിലാണ് സംഭവം. 13കാരിയായ പെണ്‍കുട്ടിക്ക് മേല്‍ മണ്ണെണ്ണ ഒഴിച്ച ശേഷം അക്രമികള്‍ തീകൊളിത്തുകയായിരുന്നു. പൊള്ളലേറ്റ പെണ്‍കുട്ടി രക്ഷപെട്ടു. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പെണ്‍കുട്ടി തനിച്ചുള്ള സമയം വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എതിര്‍ക്കുകയും ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടിയെ പ്രതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 50 ശതമാനം പൊള്ളലേറ്റ വിധത്തില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button