KeralaLatest NewsNews

സ്വകാര്യ ബസ് സമരം ഇന്ന് അവസാനിച്ചേക്കും

കൊച്ചി: കൂട്ടിയ നിരക്ക് പോരെന്ന് പറഞ്ഞ് സ്വകാര്യ ബസ് ഉടമകള്‍ ആരംഭിച്ച അനശ്ചിതകാല സമരം ഇന്ന് അവസാനിച്ചേക്കും. മന്ത്രി എകെ ശശീന്ദ്രനുമായി ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തൃപ്തി അറിയിച്ച് സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍നിന്ന് പിന്‍വാങ്ങുമെന്നാണ് അറിയുന്നത്.

ചാര്‍ജ് വര്‍ധനയെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ സമിതിയെ നിയോഗിക്കാമെന്നുമുള്ള ഉറപ്പാണ് സര്‍ക്കാര്‍ നല്‍കുക. ഇത് സ്വീകരിച്ച് മുഖം രക്ഷിക്കാനാകും ബസ് ഉടമകളുടെ ശ്രമം.

സമരം നീട്ടിക്കൊണ്ടുപോകുന്നതിനോടു ബസുടമകളില്‍ പലര്‍ക്കും യോജിപ്പില്ല. സമരം നീണ്ടാല്‍ ഒറ്റ ബസുകള്‍ സര്‍വീസിനിറക്കുമെന്ന് ഉടമകള്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. സമരം ഇന്നലെ പൂര്‍ണമായിരുന്നു.

ഇന്നലെ ഭുരിപക്ഷം ബസുകളും ഓടിച്ച കെ.എസ്.ആര്‍.ടി.സി. റെക്കോഡ് കളക്ഷന്‍ നേടി. 219 അധിക സര്‍വീസുകള്‍ ഉള്‍പ്പെടെ 5542 ബസുകള്‍ നിരത്തിലിറക്കി. ഗ്രാമപ്രദേശങ്ങളിലേക്കാണു കൂടുതല്‍ സര്‍വീസ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button