ഇടവ: നാലാം ക്ലാസുകാരന് പറവക്കാവടി അനുകരിച്ചു കളിക്കുന്നതിനിടയില്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചു. മരിച്ചത് തോട്ടുമുഖം ചുരുവിള വീട്ടില്‍ അജയകുമാര്‍-ശ്യാമിലി ദമ്പതികളുടെ മകന് അജീഷാണ്. അജീഷ് സഹോദരിക്കും അടുത്ത വീട്ടിലെ കുട്ടികള്‍ക്കുമൊപ്പം കളിക്കുകയായിരുന്നു. അപകടം സംഭവിച്ചത് ജനല്‍ കമ്പിയില്‍ ഷാള്‍ കെട്ടി കഴുത്തിലും കയ്യിലും ചുറ്റി കാല് ജനലില്‍ കയറ്റിവച്ചു പറവക്കാവടി രീതിയില്‍ നില്ക്കാന് ശ്രമിക്കുമ്പോഴായിരുന്നു.
read also: ദുബായിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പെൺകുട്ടി മരിച്ചു ; സഹോദരിമാരുടെ നില ഗുരുതരം
കൈവിട്ടു താഴെ വീണപ്പോള്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. മാതാപിതാക്കള്‍ ജോലിക്കു പോയിരിക്കുന്ന സമയം ആയിരുന്നു. അമ്മുമ്മയ്ക്കൊപ്പമായിരുന്നു അജിഷ്. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ അബോധാവസ്ഥയില്‍ ജനലിനോടു ചേര്‍ന്ന് അജീഷിനെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. അജീഷ് കരിപ്പുറം എല്‍ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
Post Your Comments