Latest NewsNewsIndia

നീരവിന്റെ കമ്പനിക്ക് വായ്പ അനുവദിച്ചത് യു പി എ കാലത്ത് : രാഹുല്‍ രത്‌നാഭരണശാല സന്ദര്‍ശിച്ചതിനു പിന്നാലെ വായ്പ നൽകി : ബിജെപി

ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് കുംഭകോണത്തെച്ചൊല്ലി ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും തിരിച്ചടി നൽകി ബിജെപി.കുംഭകോണം നടന്നത് മുന്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്താണെന്നും അതില്‍ രാഹുലിന്റെ പങ്കെന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നീരവിന്റെ ആഭരണപ്രദര്‍ശനവേദി രാഹുല്‍ സന്ദര്‍ശിച്ചതിനു തൊട്ടടുത്ത ദിവസമാണ് അദ്ദേഹത്തിന്റെ സ്ഥാപനത്തിന് അലഹാബാദ് ബാങ്ക് വഴിവിട്ട് വായ്പ നല്‍കിയത്.

2013-ലാണ് അലഹാബാദ് ബാങ്ക് നീരവ് മോദിയുടെ ഗീതാഞ്ജലി ജെംസിന് 1550 കോടിയുടെ വായ്പ നല്‍കിയത്. ക്രമം പാലിക്കാതെ വായ്പ നല്‍കുന്നതില്‍ ബാങ്ക് ഡയറക്ടറായിരുന്ന ദിനേശ് ദുബൈ വിയോജിപ്പ് രേഖപ്പെടുത്തി. എന്നിട്ടും വായ്പ നല്‍കി. കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് ദുബൈ പരാതി നല്‍കി. പരാതി അന്വേഷിക്കുന്നതിനു പകരം ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെയ്ക്കാനാണ് ധനകാര്യ സെക്രട്ടറി ദിനേശ് ദുബൈയോട് ആവശ്യപ്പെട്ടത്.

ദിനേശ് ദുബൈയുടെ രാജി ആവശ്യപ്പെടാന്‍ സമ്മര്‍ദം ചെലുത്തിയതാരാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും ബിജെപി മന്ത്രി ആവശ്യപ്പെട്ടു. എന്‍.ഡി.എ. സര്‍ക്കാരിന്റെ ജാഗ്രത കൊണ്ടാണ് ഇപ്പോഴെങ്കിലും ഈ അഴിമതി പുറത്തുവന്നതെന്ന് ജാവഡേക്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button