ദുബായ്: ദുബായിലേക്ക് തനിക്ക് യാത്രാ വിലക്ക് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് കാണിക്കാന്‍ ദുബായ് ബുജര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് ലൈവ്. മറ്റ് പുകമറകള്‍ എല്ലാം അവസാനിച്ചു. അതിന്റെ പുറത്ത് ചര്‍ച്ച നടത്തുന്നവര്‍ക്ക് അതില്‍ നിരാശകാണും. അവരോട് എനിക്ക് ഒന്നു മാത്രമേ പറയാനുള്ളൂ. കടലില്‍ കുളിച്ചവനെ കുളത്തിന്റെ ആഴം കാണിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കരുത്. അത് എന്റെ അവസ്ഥ വച്ചുതന്നെ വീണ്ടും പറയുകയാണ്. അപ്പോള്‍ തന്നെ കുളത്തില്‍ തള്ളിയിട്ടു, താന്‍ മുങ്ങിപ്പോയി എന്നു പറഞ്ഞ് കൈകൊട്ടേണ്ട.
അങ്ങനെയൊന്നും മുങ്ങിപ്പോകുന്ന രീതിയില്‍ അല്ല വളര്‍ന്നത്. ഞാന്‍ നടക്കാന്‍ പഠിച്ചത് തലശേരിയിലാണ്. അങ്ങനെയുള്ള കാര്യങ്ങള്‍ ഒക്കെ പറയുമ്പോള്‍ കുറച്ചുകൂടി മനസ്സിലാക്കി പറയുക. ഞാന്‍ എന്താണെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് മറ്റുള്ളവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ വേണ്ടി മാത്രമാണ് ദുബായില്‍ വന്നതെന്നും ബിനീഷ് കോടിയേരി പറയുന്നു. എല്ലാ സഖാക്കളെയും ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ലൈവില്‍ എത്തുന്നതെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ബിനീഷ് പറയുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണിത്.
സുഹൃത്തുക്കള്‍ പറഞ്ഞതു പ്രകാരമാണ് ഈ ലൈവ്. നിങ്ങളെ സന്തോഷിക്കാന്‍ വേണ്ടി കുറച്ചുനേരം കുളത്തില്‍ മുങ്ങിക്കിടന്നതല്ലേ. അതിലെ പായല് ഒക്കെ വൃത്തിയാക്കി കയറിപ്പോന്നു. നിങ്ങള്‍ക്ക് ആവശ്യം വരുമ്പോള്‍ ഞാന്‍ ഇനിയും കുളത്തിന്റെ സൈഡില്‍ പോയി നില്‍ക്കാം. നിങ്ങള്‍ വീണ്ടും തള്ളിയിട്ടോ. ഞാന്‍ മുങ്ങിക്കിടക്കാം. അതേസമയം, ദുബായ് കോടതിയില്‍ ഉണ്ടായിരുന്ന കേസുകളില്‍ ബിനീഷ് പണം നല്‍കി ഒത്തുതീര്‍പ്പാക്കിയതാണെന്നും അല്ലെങ്കില്‍ ദുബായിലേക്കുള്ള യാത്രാവിലക്ക് നീക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കേസുകള്‍ എല്ലാം ഒത്തുതീര്‍പ്പാക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് കോടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ എന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments