Latest NewsKeralaNews

ശു​ഹൈ​ബി​ന്‍റെ പി​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് ആ​ശ്വ​സി​പ്പിച്ച് രാ​ഹു​ൽ ഗാ​ന്ധി

മ​ട്ട​ന്നൂ​ർ: എ​ട​യ​ന്നൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​ന്‍റെ പി​താ​വ് സി.​പി.​മു​ഹ​മ്മ​ദി​നെ കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഫോ​ണി​ൽ വി​ളി​ച്ച് ആ​ശ്വ​സി​പ്പി​ച്ചു. ശു​ഹൈ​ബി​ന്‍റെ വി​യോ​ഗം ഒ​രു നാ​ടി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ​യാ​ണ് ഇ​ല്ലാ​താ​ക്കി​യ​തെ​ന്നും ശു​ഹൈ​ബി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ താ​നും കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​വും പ​ങ്കു​ചേ​രു​ന്ന​താ​യും രാ​ഹു​ൽ ഗാ​ന്ധി ശു​ഹൈ​ബി​ന്‍റെ പി​താ​വി​നോ​ട് പ​റ​ഞ്ഞു.

Also read : ഷുഹൈബ് വധം : ഗുരുതര ആരോപണവുമായി കെ സുധാകരന്‍

വ്യാഴാഴ്ച വൈ​കു​ന്നേ​രം 6.15ഓ​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രവർത്തകന്‍റെ ഫോ​ണി​ലേ​ക്കു വി​ളി​ച്ചാ​ണ് ശു​ഹൈ​ബി​ന്‍റെ പി​താ​വി​നോ​ട് രാ​ഹു​ൽ സം​സാ​രി​ച്ച​ത്. എ​ന്ത് ആ​വ​ശ്യ​ത്തി​നും ത​ന്‍റെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഏ​തു കാ​ര്യ​ത്തി​നും കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും ധീ​ര​നാ​യ ശു​ഹൈ​ബി​ന്‍റെ ഓ​ർ​മ​ക​ൾ പു​തി​യ ത​ല​മു​റ​യ്ക്ക് ആ​വേ​ശ​മാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button