Latest NewsNewsInternational

മന്ത്രിമാര്‍ സെക്രട്ടറിമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് നിരോധനം; കിട്ടിയത് എട്ടിന്റെ പണി

സിഡ്‌നി: മന്ത്രിമാര്‍ സെക്രട്ടറിമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് നിരോധനം. ഓസ്‌ട്രേലിയയാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രിയായ ബാണ്‍ബെ ജോയ്‌സിയുടെ മാധ്യമ സെക്രട്ടറിയുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടണ്‍ബുള്ള് ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നത്.

Also Read : ഫേസ്‌ബുക്ക് പരിചയം ലൈംഗികതയ്ക്ക് വഴിമാറി: ലൈവിൽ സെക്സ് ചെയ്തു കുടുങ്ങി: അടിമാലിയിലെ റോമിയോയുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്

കഴിഞ്ഞ ആഴ്ച അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ നിയമത്തിന്റെ മാതൃകയിലാണ് പുതിയ പെരുമാറ്റചട്ടം പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതനുസരിച്ച് കൂടെ ജോലി ചെയ്യുന്നരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇനിമുതല്‍ അംഗീകരിക്കില്ല. വിവാഹിതരോ അവിവാഹിതരോ ആകട്ടെ സഹപ്രവര്‍ത്തകരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ചട്ടലംഘനമായി കണക്കാക്കുമെന്നും തനിക്കും ഇക്കാര്യം ബാധകമായിരിക്കുമെന്നും ടേണ്‍ബുള്‍ വ്യക്തമാക്കി. ഇന്നുമുതല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button