തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു. രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമായതായി ഇന്ന് രാവിലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. അടുത്ത ദിവസം വീണ്ടും സ്കാന്‍ ചെയ്‌ത ശേഷം ഐസിയു വില്‍ നിന്നും മാറ്റുന്ന കാര്യം തീരുമാനിക്കും.
Post Your Comments