തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തിന് മുമ്പ് 19 പ്രതികള്‍ക്ക് പരോള്‍ നല്‍കിയെന്നും കൊടി സുനി ഉള്‍പ്പെടെ ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ 3 പ്രതികളും പരോള്‍ ലഭിച്ച് പുറത്തിറങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്നും ചെന്നില്ലത വെളിപ്പെടുത്തി. കൂടാതെ പരോളിലിറങ്ങിയ പ്രതികളാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്നും അതുമായി ബന്ധപ്പെട്ട് പരോള്‍ രേഖകള്‍ ചെന്നിത്തല പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം പ്രതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്നും ഷുഹൈബിനെ കൊന്നത് ടി.പി.ചന്ദ്രശേഖരനെ കൊന്ന അതേ രീതിയിലാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Post Your Comments