കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ അനശ്ചിതകാല സമരം ആരംഭിക്കും. മിനിമം നിരക്ക് 10 രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്ക് 50 ശതമാനം ആക്കണമെന്നുമാണ് ആവശ്യം. ബസുടമകളുടെ സംയുക്ത സമര സമിതി കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് തീരുമാനം പ്ര്ഖ്യാപിച്ചത്.
കേരളത്തിലെ 12 സ്വകാര്യ ബസ് ഉടമ സംഘടനകളുടെ കീഴിലുള്ള 14,800 ബസുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 19ന് സെക്രേട്ടറിയറ്റിന് മുന്നില്‍ സംസ്ഥാന നേതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പുതിയ നിരക്ക് വര്‍ധന കെ.എസ്.ആര്.ടിസിക്ക് വേണ്ടി മാത്രമുള്ളതാണെന്ന് ഇവര്‍ ആരോപിച്ചു.
യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ഥികളാണ്. ഇവരുടെ നിരക്ക് കൂട്ടാതെ ബസ് സര്‍വിസ് മുന്നോട്ട് കൊണ്ടുപോകാനാവില്ല. വിദ്യാര്‍ഥികള്‍ക്ക് നിരക്കിളവ് നല്‍കേണ്ട ബാധ്യത സ്വകാര്യ ബസുകള്‍ക്ക് ഇല്ലെന്ന് ജസ്റ്റിസ് രാമചന്ദ്രന് കമീഷന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ കണ്സഷന് ചാര്‍ജ് മിനിമം അഞ്ച് രൂപയാക്കണം. ഇല്ലെങ്കില്‍ കണ്സഷന് നല്‍കുന്നത് നിര്‍ത്തിവെക്കും.
Post Your Comments