Latest NewsNewsIndia

ഒരു നിമിഷത്തെ അശ്രദ്ധമൂലം വിവാഹ വീട്ടില്‍ സംഭവിച്ചത് വന്‍ ദുരന്തം

ഒരു നിമിഷത്തെ അശ്രദ്ധമൂലം വിവാഹ വീട്ടില്‍ സംഭവിച്ചത് വന്‍ ദുരന്തം. ഛത്തീസ്ഗഡിലെ ചംബാ ജില്ലയിലാണ് സംഭവം നടന്നത്. വിവാഹത്തിന് പങ്കെടുത്തവരുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. വിവാഹശേഷം വധുവിനെ വരന്റെ വീട്ടിലേക്ക് യാത്രയാക്കാൻ തുടങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

ബന്ധുക്കളും സുഹൃത്തുക്കളും വധൂ വരന്‍മാര്‍ കയറിയ എസ്.യു.വിക്ക് മുന്നിലേക്ക് അവരെ അഭിനന്ദിച്ച് നൃത്തം ചെയ്യുകയായിരുന്നു. ഇതിന്റെ ഇടയിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. സംഭവം നടന്നത് ഇന്നലെ വൈകിട്ടാണ്. ഇരുപത്തഞ്ചോളം പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ബ്രേക്കിന് പകരം ആക്‌സിലേറ്ററില്‍ അമര്‍ത്തിയതാണ് അപകട കാരണം.

read also: വിവാഹിതയായ യുവതി നാവ് മുറിച്ച് ശിവ ഭഗവാന് കാഴ്ചവച്ചു

ആളുകളെ ഇടിച്ചു വീഴ്ത്തുന്നത് കണ്ട് വാഹനം നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ അമര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ റിവേഴ്‌സ് ഗിയര്‍ ഇട്ടതോടെ വീണു കിടന്നവരുടെ പുറത്ത് കൂടി വാഹനം കയറിയിറങ്ങി. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button