ന്യൂഡല്‍ഹി•പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് മുങ്ങിയ വജ്രവ്യപാരി നീരവ് മോദിയുടെ ഓഫീസുകളിലും വീടുകളിലും എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ റെയ്ഡില്‍ വന്‍ ആഭരണശേഖരം പിടികൂടി. നീരവ് മോദിയുടെ വീട്ടില്‍ നിന്ന് 5100 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ വജ്ര ആഭരണ ശേഖരം അധികൃതര്‍ പിടിച്ചെടുത്തു. കൂടാതെ 4 കോടി രൂപ മൂല്യമുള്ള ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് മരവിപ്പിക്കുകയും ചെയ്തു.
You may also like: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: പ്രധാനമന്ത്രിയ്ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി
നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 17 സ്ഥലങ്ങളിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. ഇൗ പരിശോധനയിലാണ് സ്വർണ്ണാഭരണങ്ങളും പണവും പിടിച്ചെടുത്തത്.
2010 മുതലാണ് തട്ടിപ്പ് നടന്നത്. പി.എൻ.ബിയുടെ ലെറ്റർ ഒാഫ് ക്രെഡിറ്റ് കാണിച്ച് നീരവ് ചില ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകളെ സമീപിച്ച് വ്യാപാരത്തിന് വായ്പ സംഘടിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ 12,000 കോടി രൂപയോളമാണ് ഇയാള്‍ തട്ടിയെടുത്തത്.
Post Your Comments