ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് കത്ത്. മുംബൈ ആസ്ഥാനമായ റാസ അക്കാദമിയാണ് ഗാനത്തിനെതിരെ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്. ഗാനത്തില്‍ പ്രവാചക നിന്ദയുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഒാഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്ത് നല്‍കിയത്.
ഗാനം പിന്‍വലിക്കാന്‍ ബോര്‍ഡ് തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സംഘടന കത്തില്‍ വ്യക്തമാക്കുന്നു. അതെ സമയം കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ഈജിപ്തിലും ടുണീഷ്യയിലും പാകിസ്താനിലും വരെ പ്രിയയുടെ കണ്ണിറുക്കല്‍ വൈറലോടു വൈറലാണ്. ഇന്ത്യയുടെ വാലന്റൈന്‍സ് ദിന ഐക്കണായിവരെയാണ് ഈ തൃശൂര്‍ വിമലാ കോളജിലെ ഈ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന സിനിമയുടെ പ്രചാരണത്തിനായി യുട്യൂബില്‍ റിലീസ് ചെയ്ത മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ ലോകത്തൊരു പുതുമുഖ അഭിനേതാവും നേടാത്ത ശ്രദ്ധ നേടുന്നത്. പ്രിയയുടെ കണ്ണിറുക്കലും പുരികം വളയ്ക്കലുമാണ് ലോകയുവത്വത്തിന്റെ മനംകവര്‍ന്നത്. ഈ പാട്ടിറങ്ങി നാലുദിവസം കൊണ്ട് 21 ലക്ഷം ഫോളോവേഴ്സിനെ നിമിഷങ്ങള്‍ക്കുള്ളില്‍ പ്രിയ ഒന്നാമതെത്തി. അതും വീണ്ടും മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുകകയാണ്.
സണ്ണി ലിയോണിനെയും ദീപിക പദുക്കോണിനെയും പിന്നിലാക്കിയാണ് പ്രിയയുടെ കുതിപ്പ്. നേരത്തെ, പ്രവാചകനിന്ദ ആരോപിച്ച് ഒരുകൂട്ടം യുവാക്കള്‍ നല്‍കിയ പരാതിയിന്മേല്‍ ഹൈദരാബാദ് പൊലീസ് ചിത്രത്തിന്‍റെ സംവിധായകന്‍ ഒമര്‍ ലുുവിനെതിെര കേസ് എടുത്തിരുന്നു. ഇതോടെ ചിത്രത്തില്‍ നിന്ന് ഗാനം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷക പിന്തുണ കണ്ട് തീരുമാനം മാറ്റിയിരുന്നു
Post Your Comments