വാ ലന്‍റെന്‍ സ് ഡേക്ക് റിലീസാകുന്ന ദി അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഒരു സീന്‍ ചിത്രീകരിച്ചതിനെക്കുറിച്ച് സംവിധായകനായ ഒമര്‍ ലുലു. പ്രിയ വാര്യരും ചിത്രത്തിലെ അഭിനേതാവായ റോഷനുമായുളള ഒരു ലിപ് ലോക്ക് രംഗം ചിത്രീകരിക്കാന്‍ നേരിട്ട ബുദ്ധിമുട്ടാണ് ഒമര്‍ ലുലു പങ്ക് വെച്ചത്. രംഗം ഒമ്പതാമത്തെ ടേക്കിലാണ് ഓക്കെ ആയതെന്നും നടനായ റോഷന്‍ ഇതിനായി പണിപ്പെട്ടതായും സംവിധായകന്‍ പറയുന്നു. ലിപ് ലോക്ക് രംഗത്ത് പ്രിയ വാര്യര്‍ ബോള്‍ഡായി തന്നെ തന്‍റെ ടേക്ക് ചെയ്തു എന്നാല്‍ റോഷന് ഇപ്പോഴും ആ ചമ്മല്‍ മാറിയിട്ടില്ലെന്നും ഒമര്‍ പറയുന്നു.
സാമൂഹികമാധ്യമങ്ങളില്‍ ഒരു ട്രെന്റിനനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതൊരു താല്‍ക്കാലിക ആഘോഷിക്കല്‍ മാത്രമാണെന്നും സിനിമയെ രണ്ട് കൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും ഒമര്‍ പറയുന്നു. ചിത്രത്തില്‍ മണിച്ചേട്ടനായി അഞ്ച് മിനുട്ട് ട്രിബ്യൂട്ട് ഒരുക്കിയിട്ടുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസറും തരംഗമായിരുന്നു. എന്നാല്‍ ലെെക്കുകളേക്കളേറെ ഡിസ് ലെെക്കുകളാണ് ടീസറിന് ലഭിച്ചത്. എന്നിരിക്കിലും ഫെബ്രുവരി 14 ന് വാലന്‍റെന്‍ സ് ഡേയയില്‍ റീലീസാകുന്ന അഡാര്‍ ലൗവിന് നല്ല സ്വീകരണം ലഭിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.
Post Your Comments