തിരുവനന്തപുരം: കണ്ണൂരിലെ ശുഹൈബിന്റെ രാഷ്ട്രീയ കൊലപാതകത്തില്‍ മൗനം പാലിക്കുന്ന സാംസ്കാരിക നായകരെ രൂക്ഷമായി വിമര്‍ശിച്ച് തൃത്താല എംഎല്‍എ വി ടി ബല്‍റാം. സിപിഎമ്മിന്റെ കൊലക്കത്തിക്ക് രാകി മൂര്‍ച്ച കൂട്ടിക്കൊടുക്കുന്നത് മാധ്യമ, സിനിമാ, സാംസ്കാരിക രംഗങ്ങളടക്കിവാഴുന്നവരാണെന്ന് വിടി ബല്‍റാം വിമര്‍ശിച്ചു.
കൊലപാതക രാഷ്ട്രീയത്തിന്റെ വ്യക്തമായ പശ്ചാത്തലമുള്ള ഒരാളും അയാളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ആശ്രിതക്കൂട്ടവുമായിരിക്കും ഭരണതലപ്പത്ത് വരാന്‍ പോകുന്നത് എന്ന് അറിഞ്ഞുകൊണ്ടുതന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും വോട്ട് ചെയ്ത എല്ലാ കേരളീയര്‍ക്കും കണ്ണൂരിന്റെ മണ്ണില്‍ വീണ ശുഹൈബിന്റെ ചോരയില്‍ പരോക്ഷ ഉത്തരവാദിത്തമുണ്ടെന്നും വിടി ബല്‍റാം പറഞ്ഞു.
സിപിഎം ഭീകരതക്കെതിരെ പ്രൊഫൈല്‍ ചിത്രം മാറ്റി പ്രതിഷേധിക്കാന്‍ ബല്‍റാം ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സാംസ്കാരിക നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഫേസ് ബുക്ക് പോസ്റ്റിലാണ് ബൽറാമിന്റെ വിമർശനം :
പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :
Post Your Comments