കൊച്ചി: ദേവസ്വം ബോർഡുകളുടെ ഭരണം രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും താല്പര്യത്തിനനുസരിച്ചാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി.ദേവസ്വം അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ മുന്നണികൾ ഹിന്ദു എംഎൽഎമാർക്കു വിപ് നൽകുന്നതു ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ചു കൊച്ചി സ്വദേശി ടി.ജി. മോഹൻദാസ് സമർപ്പിച്ച ഹർജിയാണു കോടതിയിലുള്ളത്.
Read also: ബസ് ചാര്‍ജ് ഇനി മിനിമം എട്ട് രൂപ, വിദ്യാര്‍ത്ഥികളുടെ നിരക്കിലും ആനുപാതിക വര്‍ധന
ഹിന്ദു മത വിശ്വാസപ്രകാരമല്ല ഭരണം. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾക്ക് ഒരു പ്രസിഡൻറും രണ്ടംഗങ്ങളും ഉൾപ്പെട്ട സംവിധാനമാണ്. അംഗങ്ങളിൽ ഒരാളെ നിയമസഭയിലെ ഹിന്ദു എം.എൽ.എമാരും മറ്റൊരാളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളുമാണ് തിരഞ്ഞെടുക്കുന്നത്.ഹർജി ഇന്ന് കോടതി പരിഗണിക്കും.
Post Your Comments