KeralaLatest NewsNews

ബസ് ചാര്‍ജ് ഇനി മിനിമം എട്ട് രൂപ, വിദ്യാര്‍ത്ഥികളുടെ നിരക്കിലും ആനുപാതിക വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ബസുകളിലെ മിനിമം ചാര്‍ജ് എട്ട് രൂപയായി വര്‍ദ്ധിപ്പിക്കും. എല്‍ഡിഎഫ് മുന്നണി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായി. വിദ്യാര്‍ഥികളുടെ നിരക്കിലും ആനുപാതിക വര്‍ധന ഉണ്ടാകും. ജനങ്ങള്‍ക്ക് അമിതഭാരം ഉണ്ടാകാത്ത രീതിയില്‍ നിരക്കു കൂട്ടാനാണ് മുന്നണി യോഗത്തിന്റെ നിര്‍ദേശം. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായേക്കും.

നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വന്നാല്‍ ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്നും എട്ട് രൂപയും ഫാസ്റ്റ് പാസഞ്ചറുകളില്‍ പത്തില്‍ നിന്നും 11 രൂപയുമാകും. സൂപ്പര്‍ എക്‌സ്പ്രസ് നിരക്ക് 13-ല്‍ നിന്ന് 15 ആകും. സൂപ്പര്‍ ഡീലക്‌സ് നിരക്ക് 22 രൂപയായും െഹെടെക്ക് ലക്ഷ്വറി 44 രൂപയായും വോള്‍വോ 45 രൂപയായും വര്‍ദ്ധിക്കും. പുതുക്കിയ നിരക്കുകള്‍ പ്രകാരം കിലോമീറ്ററിന് നിലവിലെ 64 പൈസ 70 പൈസയായി വര്‍ദ്ധിക്കും.

ഇതിനു മുമ്പ് 2014 മേയ് 19-നാണു ബസ് ചാര്‍ജ് കൂട്ടിയത്. യാത്രക്കൂലി കൂട്ടണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ 16 മുതല്‍ അനിശിചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button