ലിമ: രൂപ സാദൃശ്യം മുതലാക്കി ഇരട്ട സഹോദരന്. രൂപ സാദൃശ്യമുള്ള ഇരട്ട സഹോദരനെ ജയിലിലാക്കിയ ശേഷം ജയില്‍ അധികൃതരെ കബിളിപ്പിച്ച് ഒരു വര്‍ഷത്തോളം ചുറ്റിനടന്ന പ്രതി പിടിയില്‍. ബാലപീഡനത്തിനും മോഷണത്തിനും പെറുവിലെ ലിമയിലെ ജയില്‍ 16 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന അലക്സാണ്ടര്‍ ഡെല്‍ഗാഡോയാണ് പിടിയിലായത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഡെല്‍ഗാഡോയുടെ ഇരട്ട സഹോദരന് ജിയാന്‍കാര്‍ലോ ജയില്‍ സന്ദര്‍ശിച്ചിരുന്നു.
ജയില്‍ ഉദ്യോഗസ്ഥര്‍ കാണാതെ ജിയാന്കാര്ലോയെ പിടിച്ചുകൊണ്ടുപോയ ഡെല്‍ഗാഡോ, സഹോദരനെ ജയില്‍ വസ്ത്രങ്ങള്‍ അണിയിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ജിയാന്കാര്ലോയുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതര്‍ അറിയുന്നത്. ഒടുവില്‍ 13 മാസത്തിന് ശേഷം തുറമുഖ നഗരമായ കല്ലോയില് നിന്നാണ് ഡെല്‍ഗാഡോയെ പിടികൂടുന്നത്.
ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആഭ്യന്തരമന്ത്രാലയം പരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഡെല്‍ഗാഡോയെ സതേണ്‍ ഹൈലാന്‍ഡിലെ അതീവ സുരക്ഷയുള്ള ജയിലേക്ക് മാറ്റി. ജിയാന്കാര്ലോയെ കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്തു വരികയാണ്. ഡെല്‍ഗാഡോയെ രക്ഷപ്പെടുത്താന്‍ ഇയാള്‍ കൂട്ടുനിന്നോ എന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
Post Your Comments