Latest NewsKeralaNews

സത്യവാങ്മൂലത്തില്‍ വന്‍ തിരിമറി കാണിച്ചു: കോടിയേരിക്കെതിരെ ബിജെപി

കൊച്ചി: 2011ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും 2015 ല്‍ ഗവര്‍ണര്‍ക്ക് കൊടുത്ത സത്യവാങ്മൂലത്തിലും കോടിയേരി ബാലകൃഷ്ണന്‍ വൻ തിരിമറി കാട്ടിയെന്ന ആരോപണവുമായി ബിജെപി. സത്യവാങ്മൂലത്തിൽ സ്വത്ത് വിവരം മറച്ചുവെച്ചു എന്നാണ് ആരോപണം. ഇത് സംബന്ധിച്ച മുഴുവന്‍ രേഖകളും കൈവശമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Read Also: മാണിക്യ മലർ ആർ.എസ്​.എസിനുള്ള മറുപടി – ജിഗ്നേഷ് മേവാനി

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോടിയേരി രണ്ട് സ്ഥലങ്ങള്‍ക്ക് കാണിച്ചിരിയ്ക്കുന്ന വില 4.5 ലക്ഷം രൂപ മാത്രമാണ്. ഈ സ്ഥലം ഈട് വച്ച്‌ 2009ല്‍ കോടിയേരിയുടെ ഭാര്യ 18 ലക്ഷം രൂപയുടെ ബാങ്ക് ലോണ്‍ എടുത്തിരുന്നു. ഇക്കാര്യങ്ങൾ ഒന്നും സത്യവാങ്മൂലത്തിലില്ല. 2014ല്‍ രണ്ട് സ്ഥലങ്ങള്‍ വിറ്റതിന്റെ
45 ലക്ഷം രൂപ എവിടെപ്പോയെന്നും അറിയിച്ചിട്ടില്ല. 45 ലക്ഷത്തിന് കോടിയേരി വിറ്റ സ്ഥലത്തോട് ചേര്‍ന്ന 12 സെന്റ് സ്ഥലം ബിനീഷ് കോടിയേരി അതേ കാലയളവില്‍ 5.75 സ്ഥലം വാങ്ങിയതായും എഎന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button