Latest NewsNewsLife Style

നിങ്ങളുടെ ജോലി ഉപേക്ഷിക്കാന്‍ സമയമായോ? ഈ അഞ്ച് കാര്യങ്ങള്‍ അത് പറയും

നമുക്ക് എല്ലാവര്‍ക്കും ജോലിയില്‍ മോശം ദിവസങ്ങള്‍ ഉണ്ടാകും. നമ്മുടെ മാനേജര്‍മാരുമായി യോജിക്കാന്‍ കഴിയാത്ത ദിവസങ്ങളുണ്ട്‌, ചില സഹപ്രവര്‍ത്തകരുടെ കാഴ്ചപ്പാടുകൾ നമ്മളെ അലോസരപ്പെടുത്തുന്നുണ്ടാകാം. സമയപരിധികള്‍ അല്ലെങ്കില്‍ അന്ത്യശാസനങ്ങള്‍ ഒരിക്കലും നമ്മുടെ നല്ല സുഹൃത്തായിരിക്കില്ല. ചില ദിവസങ്ങളില്‍ കാര്യങ്ങള്‍ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ വരാറുമുണ്ടാകില്ല. എന്നാല്‍, ജോലിയ്ക്കിടയിലെ നിങ്ങളുടെ ഏറ്റവും നല്ല ദിവസമോ അല്ലെങ്കിൽ ഓഫീസ് മണിക്കൂറുകളിൽ നിങ്ങൾ യഥാർഥത്തിൽ സന്തോഷിച്ച ദിവസമേതാണെന്നോ നിങ്ങൾക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ ആ സ്ഥലത്ത് തുടര്‍ന്നും ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സമയമായിരിക്കാം.

നിങ്ങളുടെ ജോലി ഉപേക്ഷിക്കുന്നതിന് സമയമായി എന്ന് കാണിക്കുന്ന അഞ്ച് സൂചനകളാണ് താഴെ പറയുന്നത്.

1) പുതുതായി ഒന്നും പഠിക്കാനില്ല

നിങ്ങളുടെ നിലവിലെ ജോലിയില്‍ നിന്നും കൂടുതല്‍ ഒന്നും പഠിക്കാന്‍ അവസരമില്ല, അല്ലെങ്കില്‍ ജോലി ഒരു വെല്ലുവിളിയായി തോന്നുന്നില്ല എങ്കില്‍, പുതിയ ജോലി നോക്കി തുടങ്ങുന്നതാകും നല്ലത്. പുതിയ പദ്ധതികളിൽ പ്രവർത്തിച്ചിട്ടും, വർക്ക്ഷോപ്പുകളും സമ്മേളനങ്ങളിലും മീറ്റിംഗുകളിലും ഒക്കെ പങ്കെടുത്തിട്ടും നിങ്ങളുടെ പ്രധാന വൈദഗ്ധ്യം വികസിപ്പിക്കുന്നതിനോ അല്ലെങ്കിൽ പുതിയവ പഠിക്കുന്നതിനോ കഴിയുന്നില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നു. നിങ്ങളുടെ അറിവിന്റെ അടിത്തറ മെച്ചപ്പെടുത്താൻ നിങ്ങളുടെ ഇപ്പോഴത്തെ ജോലി നിങ്ങളെ സഹായിക്കുന്നില്ല എന്നതിന്റേയും നിങ്ങളുടെ കരിയർ നിങ്ങൾ ആഗ്രഹിച്ച രീതിയിൽ രൂപപ്പെടുത്താനാകില്ല എന്നതിന്റെയും വ്യക്തമായ അടയാളമാണിത്.

2) നിങ്ങളുടെ വളര്‍ച്ച കാണാനാകുന്നില്ല

വർഷങ്ങളായി താങ്കൾ ജോലിയിൽ മുഴുകി നിൽക്കുന്നു, പക്ഷേ ഒരിക്കൽ പോലും നിങ്ങൾക്ക് പ്രമോഷനോ മറ്റോ ലഭിച്ചിട്ടില്ല. നിങ്ങള്‍ കുടുങ്ങി നില്‍ക്കുന്നതായി തോന്നുകയും യാതൊരുവിധ പ്രൊഫഷനല്‍ വളര്‍ച്ചയോ, സ്ഥാനത്തില്‍ മാറ്റമോ കാണുന്നില്ല. . നിങ്ങളുടെ കഴിവുകളും വൈദഗ്ധ്യവും അവരുടെ സാധ്യതകള്‍ക്കനുസരിച്ച് ചൂഷണം ചെയ്യുന്നില്ലെന്ന് നിങ്ങൾ കരുതുന്നു, കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍സാഹചര്യവും നിങ്ങള്‍ അര്‍ഹിക്കുന്നു. കൂടാതെ, നിങ്ങള്‍ ചെയ്യുന്ന ജോലിയ്ക്ക് അര്‍ഹമായ പ്രതിഫലവും ലഭിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ജോലി ഉപേക്ഷിക്കുന്നതിന് പരിഗണിക്കാനുള്ള മറ്റൊരു കാരണമാണിത്.

3) നെഗറ്റിവായ തൊഴില്‍ അന്തരീക്ഷം

നിങ്ങളുടെ ജോലിയെ നിങ്ങള്‍ എത്രത്തോളം സ്നേഹിച്ചാലും, നെഗറ്റീവായ തൊഴില്‍ അന്തരീക്ഷം നിങ്ങളുടെ ഉത്പാദനക്ഷമയേയും പ്രചോദന നിലവാരത്തെയും ബാധിക്കും.നിങ്ങളുടെ ബോസ് എപ്പോഴും ഒരു കാരണവുമില്ലാതെ പരാതിപ്പെടുകയാണെങ്കിൽ, സഹപ്രവർത്തകർക്ക് കുറ്റപ്പെടുത്തലില്‍ മാത്രമേ താല്‍പര്യമുള്ളൂവെങ്കില്‍, തൊഴില്‍ നയങ്ങള്‍ നീതിയുക്തമല്ലെങ്കില്‍, ഓഫീസ് പൊളിറ്റിക്സ് നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്നുവെങ്കില്‍ ഇത് നിങ്ങളുടെ രാജികത്ത് ഇടാനുള്ള സമയമാണ്. നിങ്ങളുടെ മനസമാധാനത്തെക്കാള്‍ വലുതായി ഒന്നുമില്ല.

4) ജോലി സുരക്ഷിതത്വമില്ല

പുതിയ ആള്‍ക്കാരെ എടുക്കുന്നതും പുറത്താക്കുന്നതും നിങ്ങളുടെ ഓഫീസിന് ദൈനംദിന കാര്യമാണെങ്കില്‍, അല്ലെങ്കിൽ നിങ്ങളുടെ കമ്പനി ഒരു മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെങ്കില്‍ നിങ്ങളുടെ തെറ്റ് കൂടാതെ നിങ്ങളുടെ ജോലി നഷ്ടപ്പെടാനുള്ള ഭീഷണി നിങ്ങൾ നിരന്തരം നേരിടുന്നുവെങ്കില്‍ നിങ്ങള്‍ക്ക് എന്ത് കൊണ്ട് നിലവിലെ ജോലി രാജിവച്ച് പുതിയൊരു ജോലി നോക്കിക്കൂടാ?

5) ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുവെങ്കില്‍

നിങ്ങള്‍ എപ്പോഴും ജോലിയില്‍ സ്ട്രെസ്സ് ചെയ്യുന്നുവെങ്കില്‍, അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. നഖം കടിക്കല്‍, പുകവലി/മദ്യപാനം, ജങ്ക് ഫുഡുകള്‍ കഴിക്കുക, അല്ലെങ്കില്‍ ഒന്നും കഴിക്കാതെയിരിക്കുക മുതലായ സ്വയം-ഹാനിയുണ്ടാക്കുന്ന ശീലങ്ങള്‍ നിങ്ങള്‍ തുടങ്ങിയിട്ടുണ്ടാകും. തൊഴിൽ-ജീവിത ബാലൻസ് എന്ന ആശയം നിങ്ങൾക്കായി നിലനിൽക്കില്ല, ശാരീരിക പ്രവർത്തനങ്ങൾക്കായി നിങ്ങൾക്ക് സമയവും ലഭിക്കില്ല. നിങ്ങള്‍ക്ക് ഓര്‍മ്മക്കുറവുണ്ടാവുകയാണെങ്കില്‍, ഉറക്കപ്രശ്നങ്ങളും അലട്ടുകയാണെങ്കില്‍, നിങ്ങളുടെ ഭക്ഷണ ശീലം മോശമായി മാറുകയോ, നിങ്ങളുടെ ജോലിയുടെ ഫലമായി നിങ്ങളില്‍ ഒരു പ്രതികൂല (നെഗറ്റീവ്) മനോഭാവം വളരുകയും ചെയ്യുന്നുവെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ പുതിയ അവസരങ്ങള്‍ നോക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button